Thursday, January 31, 2008

SWAMI NADHA PADAM

സ്വമിനാഥ പാ‍ദം
ദേവ ദേവ പാദം
കുമ്പിടുന്നിതെന്നും
ശ്രീമുരുക പാദം

വേദ വേദ്യ പാദം
കാര്‍ത്തികേയ പാദം
വേദനകള്‍ തീര്‍ക്കും
വേലവന്റെ പാദം

സങ്കടങ്ങള്‍ തീര്‍ക്കും
ഷണ്മുഖന്റെ പാദം
ശങ്കരന്റെ ശങ്കതീര്ത്ത
ചെന്തളിര്‍ പദാബ്ജം

വിഷ്ടപത്രയങ്ങള്‍
‍തുഷ്ടിയൊടെ കാക്കും
കഷ്ടതകള്‍ മാറ്റും
ഇഷ്ട ദൈവ പാദം

ദേവസങ്കടങ്ങള്‍
‍തീര്‍ത്തപുണ്യ പാദം
ദേവസേന മോദമോടെ
പൂകിടുന്ന പാദം

മാര വൈരി ത്ന്റെ
മൊദസിന്ധുവകും
ശൂര വൈരിയായ
താരകാരി പാദം

കാലദോഷമൊക്കെ
നീക്കിടുന്ന പാദം
കാലകാല നന്ദനന്റെ
പുണ്ണ്യമാര്‍ന്ന പാദം

ആനമിച്ചിടാം ഞാന്‍
സ്കന്ദ ദേവ പാദം
ആലപിച്ചിടാമെന്
‍സ്വാമിനാഥ നാമം

Monday, January 28, 2008

ശിവമുരുകാ




ശിവമുരുകാ



ഹരോ ഹര ഹരോ ഹര ഹരോ ഹര ഹരോ ഹര
ഹരോ ഹര ഹര സുതാ ശിവമുരുകാ

ശരവണ ഭൂജാതനേ ശരണാഗത വത്സലാ
ശരണദായകാ ശുഭ ശിവമുരുകാ

രണ രംഗ സുശോഭിതാ രമണീയ കലാധരാ
രമിത വിബുധലോക ശിവമുരുകാ

വരണീയ സുചരിതാ വരശീല ഗുണാര്‍ണ്ണവാ
വല്ലിതന്റെ കാന്തനായ ശിവമുരുകാ

നത ജന പരി പാല നഗഹര സുരവര
നമിതസുരസഞ്ചയ ശിവമുരുകാ

ഭവസുത ഭവ ഹര ഭജനീയ സുപാലകാ
ഭദ്രാചലേശ്വരാ ഹര ശിവമുരുകാ

വന്ദനീയ ചാരു മൂര്‍ത്തേവാരണമുഖ സഹജാ
വരദാനശീലാ വര ശിവമുരുകാ

അന്തകാന്തകാത്മജാസ്സുവന്ദിത മുനിസഞ്ചയ
മന്ദഹാസ സുശോഭിതാ ശിവമുരുകാ

ആദിവിനായകാനുജാ ആരണ കുലപാലകാ
അഴണമേ നിന്മഹസ്സില്‍ ശിവമുരുകാ